കേളകം (കണ്ണൂർ): കേളകം ഏലപീടിക റോഡിലെ മലയാംപടിക്ക് സമീപം എസ് വളവിൽ കായംകുളം ദേവ കമ്യൂണിക്കേഷൻസ് നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്. കായംകുളത്ത് നിന്ന് കടന്നപ്പള്ളിയിലെ പരിപാടിക്ക് ശേഷം ബത്തേരിയിലേക്ക് പോവുകയായിരുന്ന മിനി ബസ്സാണ് മറിഞ്ഞത്.
രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32)കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. 3 പേരെ ചുങ്കക്കുന്ന് കമില്ലസ് ആശുപത്രിയിലും 9 പേരെ കണ്ണൂരിലേക്കും കൊണ്ടു പോയി. ആകെ 14 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് 3 പേർ ചുങ്കക്കുന്ന് ആശുപത്രിയിൽ ചികത്സയിലുണ്ട്. വയനാട്ടിലെ ബത്തേരിയിലേക്ക് പോകും നെടുംപൊയിൽ മാനന്തവാടി റോഡിൽ പേര്യ ചുരത്തിൽ എത്തിയപ്പോൾ വഴി ബ്ലോക്കാണെന്ന് അറിഞ്ഞ് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലേക്ക് പോകുന്നതിനാണ് എളുപ്പവഴിയിലൂടെ കേളകത്തേക്ക് സംഘം പോയത്. ഒരു കിലോമീറ്ററോളമുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങി മലയാം പടിയിലെത്തിയ ശേഷം ചെറിയ ഇറക്കത്തിലെ വളവിൽ എത്തിയപ്പോൾ ആണ് അപകടം. വാഹനത്തിൻ്റെ മുൻ സീറ്റിൽ ഇരുന്നവരാണ് മരിച്ചത്. താഴെയുള്ള കുഴിയിലേക്ക് മുൻഭാഗം കുത്തി വീണ വാഹനം ചെറിയൊരു മരത്തിൽ തങ്ങിയാണ് നിന്നത്. തൊട്ടു താഴെ ആടുകാലിൽ വർക്കി എന്നയാളുടെ വീടാണ്. വാഹനം മാറ്റാൻ നടപടികൾ സ്വീകരിച്ചു.
2 killed as mini bus overturns at Malayampadi S bend.